തിരുവനന്തപുരം : കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹാരത്തിലേക്ക്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ് പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഉടൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനാണ് നീക്കം. മന്ത്രി ആർ ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം തത്വത്തിൽ വി സി മോഹനൻ കുന്നുമ്മൽ സമ്മതിച്ചിട്ടുണ്ട്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി ചർച്ച നടത്തി. റജിസ്ട്രാർ കെ എസ് അനിൽകുമാറിനെ മാറ്റുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സിൻഡിക്കേറ്റും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിസിക്ക് പിടിവാശി ഉള്ളതായി തോന്നിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി പ്രശ്നം തീർക്കാനാണ് സർക്കാർ ശ്രമമെന്നും വ്യക്തമാക്കി. പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ മന്ത്രി ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ തന്നെയാണെന്ന് അംഗങ്ങൾ ആവർത്തിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























