തിരുവനന്തപുരം: കേരള സർവകലാശാലയിലെ എൽഎൽബി പുനർമൂല്യനിർണയ വിവാദത്തിൽ ഉത്തരക്കടലാസുകൾ വിട്ടുനൽകാതിരുന്ന അധ്യാപികയുടെ വീട്ടിൽ ചെന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ ഏറ്റെടുത്തു. സർവകലാശാലയിൽ നിന്നുള്ള സംഘം തിരുനെൽവേലിയിൽ എത്തി പോലീസ് സഹായത്തോടെയാണ് ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്. മൂന്ന് വർഷ എൽഎൽബി കോഴ്സിലെ രണ്ടാം സെമസ്റ്റർ പ്രോപാർട്ടി ലോ വിഷയത്തിലെ 55 പേപ്പറുകളാണ് അധ്യാപിക തിരികെ നൽകാതിരുന്നത്. പ്രതിഫലത്തെ തുടർന്നുള്ള തർക്കത്തെ തുടർന്നായിരുന്നു ആൻസർ ഷീറ്റുകൾ പിടിച്ചുവെച്ചത്. ഇതേ തുടർന്ന് പുനർമൂല്യനിർണയ ഫലപ്രഖ്യാപനം വൈകിയത് വിവാദമായിരുന്നു. തിരിച്ചുകിട്ടിയ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തി ഉടൻ ഫലം പ്രഖ്യാപിക്കും. വൈസ് ചാൻസിലറുടെ നിർദ്ദേശം അനുസരിച്ചാണ് സർവ്വകലാശാല സംഘം തിരുനെൽവേലിയിൽ നേരിട്ട് പോയി ഉത്തരക്കടലാസുകൾ ഏറ്റെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1