കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് ; എല്‍.ഡി.എഫ് മൂന്ന് സീറ്റുകളില്‍ വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ബിജെപി ഒരു സീറ്റ് നേടി. സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളും ഗവ.കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ജനറല്‍ സീറ്റിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി വിനോദാണ് വിജയിച്ചത്. വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. 15 വോട്ടുകള്‍ എണ്ണരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ തീര്‍പ്പ് വന്നശേഷം മതി വോട്ടെണ്ണല്‍ എന്ന് വി.സി. നിലപാടെടുത്തതോടെയാണ് തര്‍ക്കം തുടങ്ങിയത്.

എന്നാല്‍ ഹൈക്കോടതിയുടെ അനുമതിയോടെയാണ് പിന്നീട് വോട്ട് എണ്ണാന്‍ തീരുമാനിച്ചത്. 97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. ഇതില്‍ 15 വോട്ടുകൾ എണ്ണുന്നതിന് വിലക്കുള്ളത്. 82 വോട്ടുകള്‍ മാത്രം എണ്ണിയാല്‍ ഫലം കൃത്യമല്ലാതാകുമെന്ന് വി.സി. നിലപാടെടുത്തിരുന്നു. തീര്‍പ്പാകാനുള്ള 15 വോട്ടുകളുടെ കാര്യത്തില്‍ വിധി വരുമ്പോള്‍ ആകെ ഫലത്തെ ബാധിക്കും. അതിനാല്‍ മുഴുവന്‍ വോട്ടും എണ്ണിയാല്‍ മാത്രമേ ഫലപ്രഖ്യാപനം നടത്താവൂ എന്നാണ് വി.സി. ആവശ്യപ്പെട്ടത്. എന്നാല്‍ ഇടത് അംഗങ്ങള്‍ അതിന് സമ്മതിച്ചില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...

ദേവാൻഷ് ശൗര്യയുടെ മരണം ; ഡോക്ടർമാരെ ചോദ്യം ചെയ്യും ; മാനേജ്മെന്‍റും അന്വേഷണ പരിധിയിൽ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു....