വാൽപ്പാറ വാഹനാപകടത്തിൽ അനുശോചനം അറിയിച്ച് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

വാൽപ്പാറ : വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അറിയിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിലെ ഒമ്പത് ‌മലയാളികൾ മരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലോടെയാണ്‌ കേട്ടത്‌. മലപ്പുറം പാങ്ങ്‌ പാറമ്മൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമടക്കമുള്ളവരാണ്‌ ദാരുണമായ അപകടത്തിൽ മരിച്ചിരിക്കുന്നത്‌. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം – കോഴിക്കോട് ഭാ​ഗത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിലവിൽ പത്ത് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചുണ്ടായ അപകടത്തിൽ മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങൾ കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് ഗവൺമെന്റുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ക്രമീകരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. സംസ്ഥാന സർക്കാർ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. പാലക്കാട് എഡിഎം സർക്കാരിനെ പ്രതിനിധീകരിച്ച് സ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...