Friday, November 1, 2024 5:45 pm

രഞ്ജി ട്രോഫിയിൽ കേരള – ബംഗാൾ മത്സരം സമനിലയിൽ

For full experience, Download our mobile application:
Get it on Google Play

കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ മൂന്ന് വിക്കറ്റിന് 181 റൺസെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു. ഏഴ് വിക്കറ്റിന് 267 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 356 വരെ എത്തിച്ചത് സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും പ്രകടനമാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 124 റൺസ് പിറന്നു. 84 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനെ മൊഹമ്മദ് കൈഫ് പുറത്താക്കിയപ്പോൾ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ആറ് വിക്കറ്റിന് 83 റൺസെന്ന നിലയിൽ വലിയ തകർച്ച നേരിട്ട കേരളത്തിൻ്റേത് ഉജ്ജ്വല തിരിച്ചു വരവായിരുന്നു.

84 റൺസെടുത്ത ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്നായിരുന്നു കേരളത്തെ കരകയറ്റിയത്. ബംഗാളിന് വേണ്ടി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റിൽ 101 റൺസ് പിറന്നു. ശുവം ദേ 67ഉം സുദീപ് ചാറ്റർജി 57ഉം റൺസെടുത്തു. തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും സുദീപ് കുമാറും അനുസ്തുപ് മജുംദാറും ചേർന്ന് ബംഗാൾ ഇന്നിങ്സിനെ കരകയറ്റി. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. മഴയെ തുടർന്ന് ആദ്യ ദിവസം പൂർണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി തടസ്സപ്പെട്ടിരുന്നു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു

0
കോന്നി : പാൽ തൊണ്ടയിൽ രണ്ടരവയസുകാരി മരിച്ചു. കൊടുമൺ കടയ്ക്കവിളയിൽ വീട്ടിൽ...

26 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊ​ച്ചി: 26 കി​ലോ ഗ്രേ​ഡ് വ​ൺ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേരെ പിടികൂടി. ഒ​ഡി​ഷ...

പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ (PMGSY) നാലാം ഘട്ടത്തിലേക്ക് നവംബർ മാസം 15 നകം...

0
പത്തനംതിട്ട : കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജനയുടെ (PMGSY)...

മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴില്‍മേള നടത്തുന്നു

0
പത്തനംതിട്ട : മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ്...