ഹൽദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി കേരളം. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീലാണ് സ്വർണം നേടിയത്. താവോലു വിഭാഗത്തിലാണ് സ്വർണ നേട്ടം. ഇതോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മെഡൽ നേട്ടം ഏഴായി. മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം. അതേസമയം, നീന്തലിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ ഉയർത്തി സജൻ പ്രകാശ് വീണ്ടും ഫൈനലിൽ കടന്നു. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സജൻ ഫൈനലിൽ കടന്നത്. വനിതാ വിഭാഗം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഫൈനലുകളും ഇന്നു നടക്കും. ചൈനയിൽ രൂപംകൊണ്ട ആയോധന കലയാണ് വുഷു. താവോലു, സാൻഷു എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. ഒറ്റയ്ക്കുള്ള പ്രദർശന മത്സരമാണ് താവോലു. കൈപ്പയറ്റിനു പുറമേ വാളുകൾ, കുന്തം, വടി എന്നിവ ഉപയോഗിക്കും. രണ്ടു പേർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സര ഇനമാണ് സാൻഷു. ബോക്സിങ്, കിക്ക് ബോക്സിങ്, ഗുസ്തി എന്നിവ ചേർന്ന രൂപമാണിത്. നിശ്ചിത സമയത്തിനുള്ളിൽ എതിരാളിയെ ഇടിച്ചിടുകയോ ശരീര ഭാഗങ്ങളിൽ ഇടിച്ച് മികച്ച സ്കോർ നേടുകയോ ചെയ്യുന്നയാളാണ് വിജയിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033