തിരുവനന്തപുരം : കേരളത്തിന്റെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. നികുതിപിരിവിൽ പരാജയമായതും സംസ്ഥാനത്തിന്റെ ധൂർത്തും പ്രതിസന്ധിക്ക് കാരണമായി.
സർക്കാരിന് തങ്ങൾ ക്രിയാത്മകമായ നിർദേശങ്ങൾ കൊടുത്തിരുന്നുവെന്നും അവയൊന്നും ചെവിക്കൊണ്ടില്ലെന്നും സതീശൻ ആരോപിച്ചു. കർണാടക സർക്കാർ നടത്തിയത് വേറെ സമരമാണെന്നും അതിനെ പിന്തുണക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഡൽഹി സമരം തട്ടിപ്പാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏഴര വർഷം കേന്ദ്രത്തിനെതിരെ മിണ്ടിയില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ട് വിറക്കുന്നു. ധനപ്രതിസന്ധിക്ക് കാരണം അഴിമതിയാണ്.കണ്ടിട്ട് സമരമാണോ എന്ന് പോലും സംശയമാണ്. ചെന്നിത്തല വ്യക്തമാക്കി.