Tuesday, April 22, 2025 12:17 am

കേരളത്തിലും കര്‍ണാടകത്തിലും ഐ.എസ് സാന്നിധ്യo : ഗൗരവത്തിലെടുക്കണമെന്ന് ക്രൈസ്തവസഭാ പ്രസിദ്ധീകരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യു.എന്‍. റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണമെന്ന് ക്രൈസ്തവസഭാ പ്രസിദ്ധീകരണം. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘സത്യദീപ’ത്തിന്റെ ഐ.എസിന്റെ കേരളമോഡല്‍ എന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സിറിയയിലെയും ഇറാഖിലെയും ക്രൈസ്തവ അടയാളങ്ങള്‍ മായിച്ചുകളഞ്ഞു കൊണ്ടായിരുന്നു ഐ.എസിന്റെ രംഗപ്രവേശം. സനാതന മൂല്യങ്ങളുടെ നിരാസമാണ് ഏതൊരു ഭീകരതയും. പ്രത്യേക മതചിഹ്നങ്ങളോടെയുള്ള അതിന്റെ വെളിച്ചപ്പെടലുകളെ അവഗണിക്കാം. എന്നാല്‍, അത്തരം അടയാളങ്ങളോടെയുള്ള അതിന്റെ ആവര്‍ത്തിച്ചുള്ള പ്രത്യക്ഷീകരണങ്ങള്‍ ഇസ്ലാമോഫോബിയ എന്ന പൊതുന്യായത്തിലൂന്നി ഇനിയുമെളുപ്പം ഒഴിവാക്കാനാകുമോയെന്ന് ഫാ. മാത്യു കിലുക്കന്‍ എഴുതിയ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ചില പ്രത്യേകവിഷയങ്ങളിലുള്ള സാംസ്‌കാരിക നായകരുടെ മൗനത്തെ ഉപജീവനാര്‍ഥമായിക്കണ്ട് ഉപേക്ഷിക്കാം. എന്നാല്‍, ഉത്തരവാദിത്ത്വപ്പെട്ട ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന നിരന്തരനിശ്ശബ്ദത പ്രബുദ്ധകേരളത്തെ ഭയപ്പെടുത്തുന്നുണ്ട്.

തുര്‍ക്കിയിലെ ഹാഗിയ സോഫിയയുടെ തലവരമാറ്റിയ പ്രഖ്യാപനത്തെ മതേതര പാരമ്പര്യത്താല്‍ പെരുമ നേടിയ പാണക്കാടു തറവാട് സ്വാഗതം ചെയ്ത വിധം സാംസ്‌കാരിക കേരളത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മ്യൂസിയത്തെ പള്ളിയാക്കിയതിലുള്ള ന്യായീകരണമായി അത് ചെറുതായെന്നതിലല്ല, മതേതര രാഷ്ട്രം മതരാഷ്ട്രമായതിനെ വെറുമൊരു ആരാധനാ സ്വാതന്ത്ര്യമായി അവഗണിച്ചുവെന്നതിലാണ് പാണക്കാട്ടെ പ്രതികരണം പ്രതിലോമകരമായത്. കലയുടെയും ചരിത്രത്തിന്റെയും അമൂല്യ സൂക്ഷിപ്പുകളടങ്ങിയ ഒരു സാംസ്‌കാരിക പേടകമാണ് പേര് മാറി മസ്ജിദായതെന്നത് സാംസ്‌കാരിക കേരളം മറന്നു പോയോ. ഒരു വിയോജന കുറിപ്പെഴുതാന്‍ കേരളത്തിലെ ഒരു സാംസ്‌കാരിക നായകരും എത്താത്തത് അപകട സൂചനയാണ്.

സ്വര്‍ണക്കടത്തു കേസ് എന്‍.ഐ.എ. അന്വേഷിക്കുമ്പോള്‍, ഭീകരപ്രവര്‍ത്തനത്തിന് അടിവളമാകാന്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. മതതീവ്രബോധവും അന്ധമായ രാഷ്ട്രീയ അടിമബോധവും തീര്‍ക്കുന്ന അപരിചിതത്വത്തിന്റെ അതിരുകളില്‍ സ്വയം ഒളിച്ചും ന്യായീകരിച്ചും മലയാളി മുന്നേറുമ്പോള്‍ നഷ്ടമാകുന്നത് കേരളത്തെയും നവോത്ഥാന പാരമ്പര്യത്തെയുമാണെന്നും മുഖപ്രസംഗം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

0
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ്...