ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലം പ്രദര്‍ശിപ്പിച്ച്‌ എസ്‌.എഫ്‌.ഐ ; പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റര്‍ മാറ്റി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കേരളവര്‍മ്മ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് എസ്‌എഫ്‌ഐ സ്ഥാപിച്ച പോസ്റ്റര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലം പ്രദര്‍ശിപ്പിച്ച്‌ എസ്‌എഫ്‌ഐ, വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണെന്ന് കെ.എസ്.യു വിമര്‍ശിച്ചു. സഭ്യമല്ലാത്ത ചിത്രങ്ങളും എഴുത്തും കൊണ്ട് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനാണ് എസ്.എഫ്.ഐ ശ്രമിച്ചതെന്ന് കെ.എസ്.യു, എ.ബി.വി.പി സംഘടനകള്‍ ആരോപിച്ചു.

കേരള വര്‍മ കോളേജ് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നവാഗതരെ സ്വാഗതം ചെയ്ത് ക്യാമ്പസില്‍ സ്ഥാപിച്ച പോസ്റ്ററുകളാണ് വിവാദമായത്. ക്യാമ്പസിലേക്ക് കടന്ന് വരുന്ന 17ഉം 18ഉം വയസുള്ള കുട്ടികളോട് എസ്.എഫ്.ഐ അശ്ലീലമാണോ സംവദിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

ഇന്ത്യയെ അപമാനിച്ച്‌ താലിബാനിസത്തെ വെള്ളപൂശാനാണ് എസ്.എഫ്.ഐ ശ്രമമെന്ന് എ.ബി.വി.പി യും ആരോപിച്ചു. വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പോസ്റ്ററുകള്‍ എടുത്തു മാറ്റി. സാമൂഹ്യ പ്രാധാന്യമുള്ള നിരവധി ബാനറുകള്‍ കോളേജില്‍ വച്ചിട്ടുണ്ടെന്നും അത് ചര്‍ച്ച ചെയ്യാതെ ഒരു ബാനര്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറി ശരത് പ്രസാദ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...