തിരുവനന്തപുരം : കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്തിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണെന്ന് സൂചന ലഭിച്ചതിനാലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.