പത്തനംതിട്ട : കോവിഡ്-19 ന്റെ നിർവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുനിരത്തുകളിൽ സേവനമനുഷ്ടിക്കുന്ന പോലീസ് വകുപ്പിലെ ജീവനക്കാരുടെ ഉപയോഗത്തിനായി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (KGOU) പത്തനംതിട്ട ജില്ലാ കമ്മിറ്റി മാസ്കുകൾ നൽകി.
പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ന്യൂമാന് കെ.ജി.ഒ.യു സംസ്‌ഥാന സെക്രട്ടറി അബ്ദുൽ ഹാരിസ് മാസ്കുകൾ കൈമാറി. ജില്ലാ പ്രസിഡന്റ് ഹുസൈൻ എം, സെക്രട്ടറി നന്ദകുമാർ.പി, ട്രഷറർ ബെന്നി ഫിലിപ്പ്, ജില്ലാ കമ്മിറ്റി അംഗം രമേശ് മാണിക്യൻ, കൗൺസിലർ രാമചന്ദ്രൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോവിഡ് കാലഘട്ടത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവർക്കായി കെ.ജി.ഒ.യു ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്നും ജില്ലയിൽ കോവിഡ്-19 ന്റെ നിർവ്യാപനത്തിൽ നിസ്വാര്‍ത്ഥമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ആദരിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.