പോലീസ് വകുപ്പിലെ ജീവനക്കാര്‍ക്ക് മാസ്കുകള്‍ നല്‍കി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്-19 ന്റെ  നിർവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുനിരത്തുകളിൽ സേവനമനുഷ്ടിക്കുന്ന പോലീസ് വകുപ്പിലെ ജീവനക്കാരുടെ ഉപയോഗത്തിനായി  കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ (KGOU) പത്തനംതിട്ട ജില്ലാ കമ്മിറ്റി മാസ്കുകൾ നൽകി.

പത്തനംതിട്ട പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ന്യൂമാന്  കെ.ജി.ഒ.യു  സംസ്‌ഥാന സെക്രട്ടറി അബ്ദുൽ ഹാരിസ് മാസ്കുകൾ കൈമാറി. ജില്ലാ പ്രസിഡന്റ്  ഹുസൈൻ എം, സെക്രട്ടറി നന്ദകുമാർ.പി,  ട്രഷറർ ബെന്നി ഫിലിപ്പ്, ജില്ലാ കമ്മിറ്റി അംഗം രമേശ് മാണിക്യൻ, കൗൺസിലർ രാമചന്ദ്രൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോവിഡ് കാലഘട്ടത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവർക്കായി കെ.ജി.ഒ.യു ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്നും ജില്ലയിൽ കോവിഡ്-19 ന്റെ നിർവ്യാപനത്തിൽ  നിസ്വാര്‍ത്ഥമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന  ഉദ്യോഗസ്ഥരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ആദരിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...