പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഖാദി ഓണം മേളയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം നടന്ന ഇലന്തൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പത്തനംതിട്ട അബാന്‍ ടവര്‍, അടൂര്‍ റവന്യു ടവര്‍, റാന്നി ചെത്തോങ്കരയ്ക്ക് സമീപമുള്ള റാന്നി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളിലാണ് ഖാദി ഓണം മേള നടക്കുന്നത്. മേളയില്‍ ഖാദി ഉല്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭ്യമാക്കും. ഇതിനു പുറമേ 10 ശതമാനം ഡിസ്‌കൗണ്ട് കൂടി നല്‍കി 5000 രൂപ വിലയുള്ള ഖാദി തുണിത്തരങ്ങള്‍ 40 ശതമാനം വിലക്കുറവില്‍ 2999 രൂപയ്ക്ക് ഓണം ഖാദി കിറ്റ് എന്ന പേരില്‍ ഉപഭോക്താവിന് നല്‍കും.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ഇന്‍ഷുറന്‍സ്, ബാങ്ക് ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖാദി മേഖലയുടെ ഒരു വര്‍ഷത്തെ വിറ്റുവരവിന്റെ മഹാഭൂരിഭാഗവും ലഭിക്കുന്നത് ഓണക്കാലത്താണ്. ഖാദി ഡബിള്‍ മുണ്ട്, നാല് കാവിമുണ്ട്, ഓരോ തോര്‍ത്ത്, ചുരിദാര്‍ പീസ്, ഷര്‍ട്ട് പീസ്, ഖാദി മസ്‌ക് എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. ഈ മാസം 20 വരെയാണ് ഖാദി ഓണം മേള നടക്കുന്നത്.