ഡൽഹി: ഖാലിസ്ഥാൻ ഭീകരനായ ലഖ്ബീർ സിംഗ് ലാൻഡയുടെ പ്രധാന സഹായിയായ ബൽജിത് സിംഗിനെ എൻഐഎ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ബദ് വാനി ജില്ലയിൽ നിന്നാണ് ബൽജിതിനെ പിടികൂടിയത്. ആക്രമണങ്ങൾ നടത്താൻ ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്ത കേസിലാണ് ഇയാളെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. പഞ്ചാബിലുള്ള ലാൻഡയുടെ കൂട്ടാളികൾക്ക് ഇയാൾ ആയുധങ്ങൾ കൈമാറിയതായും ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ലാൻഡയുടെയും ഖാലിസ്ഥാൻ ഭീകരൻ സത്നാം സിംഗ് സത്തയുടെയും സഹായിയായ മറ്റൊരാളെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.