ന്യൂഡല്‍ഹി : പുതുവര്‍ഷ രാവില്‍ സ്‌കൂട്ടറിലിടിച്ച് സ്ത്രീയെ കാറില്‍ കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തില്‍ മൊഴി മാറ്റി പ്രതികള്‍. സ്ത്രീ കാറിനടിയില്‍ കുടുങ്ങിയതായി അറിയാമായിരുന്നെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കാര്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ തങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതികള്‍ ഭയന്നു. ഇക്കാരണത്താലാണ് കാര്‍ നിര്‍ത്താഞ്ഞതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി.
കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നെന്നും അതിനാല്‍ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് നേരത്തെ പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയപ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും പ്രതികള്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ കഞ്ജവാല മേഖലയില്‍ കാര്‍ ഒന്നിലധികം തവണ യു-ടേണ്‍ എടുത്തിരുന്നു. സുല്‍ത്താന്‍പുരിയില്‍ നിന്ന് അമിത വേഗതയിലെത്തിയാണ് കാര്‍ സ്ത്രീയെ വലിച്ചിഴച്ചത്. പ്രതികള്‍ ഭയന്നിരുന്നതിനാല്‍ യുവതിയുടെ മൃതദേഹം താഴെ വീഴുന്നതുവരെ വാഹനം ഓടിച്ചു.
ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് 20 കാരിയായ അഞ്ജലി എന്ന യുവതിയെ കാര്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തില്‍ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയെ സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.