ഖാസി മുഹമ്മദ് മാനവ സ്‌നേഹ പുരസ്‌കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഖാസി മുഹമ്മദ് മാനവ സ്‌നേഹ പുരസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മൈത്രിയുടെ സന്ദേശവുമായി കേരളത്തിലെ എല്ലാ ജില്ലകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം സാദിഖലി തങ്ങള്‍ നടത്തിയ സ്‌നേഹ സന്ദേശ കൂട്ടായ്മകളാണ് അവാര്‍ഡിന് പരിഗണിച്ചത്. കേരളത്തിലെ1500 ലേറെ മഹല്ലുകളിലെ ഖാസിയായും പട്ടിക്കാട് ജാമിഅ നൂരിയ, ചെമ്മാട് ദാറുല്‍ഹുദ, കടമേരി റഹ്മാനിയ തുടങ്ങിയ പ്രസിദ്ധ കലാലയങ്ങളുടെ സാരഥിയായും സാദിഖലി തങ്ങള്‍ നടത്തുന്ന സേവനം അഭിമാനകരമാണെന്ന് ജൂറി അംഗങ്ങളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.പി രാമനുണ്ണി, പാളയം മുന്‍ ഇമാം പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ചരിത്രകാരന്‍ എം.സി ഇബ്രാഹീം വടകര എന്നിവര്‍ പറഞ്ഞു. വിശ്വപ്രസിദ്ധ ഭക്തി കാവ്യമായ മുഹ്‌യുദ്ദീന്‍ മാല ഉള്‍പ്പെടെ അഞ്ഞൂറോളം കനപ്പെട്ട കൃതികളുടെ രചയിതാവായ ഖാസി മുഹമ്മദിന്റെ പേരിലുള്ള ഖാസി മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഖാസി മുഹമ്മദ് എന്ന ഖാസി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് സാമൂതിരിയുടെ ഭരണസിരാകേന്ദ്രമായ കോഴിക്കോട്ട് മുസ്‌ലിംകളുടെ ഖാസി (ന്യായാധിപന്‍) ആയിരുന്നു. ജനുവരി ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഖാസി മുഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ജനറൽ സെക്രട്ടറി കെ മൊയ്തീന്‍ കോയ, സെക്രട്ടറി അനസ് പരപ്പിൽ, ട്രാസ്‌റ്റി മെമ്പർമാരായ ഹാഫിസ് അബൂബക്കർ നിസാമി, സി.വി നൗഫൽ, എം. മുബാറക്ക് അഹമ്മദ്, നൂറുൽ ഹസ്സൻ, എം. റഷീദ് എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...