Thursday, July 3, 2025 11:09 am

ഖുറാനൊപ്പം സ്വര്‍ണം കടത്തിയെന്ന് ഉറപ്പിച്ച് എന്‍ഐഎ : ജിപിഎസ് ബാറ്ററി തീരുന്നതിന് വേണ്ടി ആറു മണിക്കൂര്‍ വഴിയില്‍ വണ്ടി നിര്‍ത്തിയിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നയതന്ത്ര പാഴ്സില്‍ എത്തിയ ഖുറാനൊപ്പം സ്വര്‍ണക്കടത്ത് നടന്നതായി കസ്റ്റംസിന് പിന്നാലെ ഖുറാനൊപ്പം സ്വര്‍ണം കടത്തിയെന്ന് ഉറപ്പിച്ച് എന്‍ഐഎഛ തൂക്ക വ്യത്യാസം മാത്രമല്ല കടത്തിയ രീതിയും സംശയത്തിന് വഴിവെയ്ക്കുന്നു. കഴിഞ്ഞ ദിവസം സി-ആപ്പ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു.

നേരത്തെ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞതനുസരിച്ച് ഖുറാന്‍ കൊണ്ടുപോകാന്‍ സിആപ്റ്റിന്റെ വാഹനം വിട്ടുകൊടുത്തത് മന്ത്രി കെടി ജലീലിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. കോണ്‍സുലേറ്റില്‍ നിന്നും എത്തിച്ച ഖുറാന്റെ വിശദാംശങ്ങള്‍ പക്ഷേ സിആപ്റ്റില്‍ ചേര്‍ത്തിട്ടില്ല. അതുകൊണ്ടുതന്നെ 31 പാക്കറ്റുകള്‍ മാത്രമാണ് കൊണ്ടുപോയതെന്ന മന്ത്രി അവകാശവാദം എന്‍ഐഎ പൂര്‍ണമായി വിശ്വസിക്കുന്നില്ല.

ഇതിനു പുറമെയാണ് സി ആപ്പ്റ്റിലെ വാഹനത്തിന്റെ ജിപിഎസില്‍ ക്രമക്കേട് നടന്നതായും സംശയം ഉയരുന്നത്. വാഹനത്തിന്റെ ഓട്ടത്തിനിടെ ജിപിഎസ് തകരാറിലായെന്നാണ് സിആപ്റ്റ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 2017ല്‍ സി ആപ്റ്റിലെ വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചതിന് ശേഷം കഴിഞ്ഞയാഴ്ചവരെ ഒരു തകരാറുപോലും ഉണ്ടായതായി ജിപിഎസ് സംവീധാനം ഘടിപ്പിച്ച കെല്‍ട്രോണിന് പരാതി ലഭിച്ചിട്ടില്ല.

ഇതേ വാഹനം തിരികെ തിരുവനന്തപുരത്തെത്തിയ ശേഷം വീണ്ടും ജിപിഎസ് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇതും എന്‍ഐഎയുടെ സംശയം കൂട്ടുന്നുണ്ട്. ഉന്നത ഇടപെടലിലൂടെ മനപ്പൂര്‍വ്വം ജിപിഎസ് തകരാര്‍ സൃഷ്ടിക്കുകയായിരുന്നെന്നും എന്‍ഐഎ വിശ്വസിക്കുന്നു.

സാധാരണഗതിയില്‍ വാഹനത്തിന്റെ ബാറ്ററിയുമായാണ് ജിപിഎസിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഈ ബന്ധം വിച്ഛേദിച്ചാലും ആറു മണിക്കൂര്‍ കൂടി ജിപിഎസ് പ്രവര്‍ത്തിക്കും. തൃശൂര്‍ മുതലാണ് ജിപിഎസ് കണക്ഷന്‍ കിട്ടാതായത്. ഇവിടെ എത്തിയപ്പോള്‍ ജീപിഎസ്സിന്റെ സെല്‍ഫ് ബാറ്ററി തീര്‍ന്നു കാണാന്‍ സാധ്യതയെന്നും എന്‍ഐഎ. തലസ്ഥാനത്തുനിന്നും പുറപ്പെട്ടപ്പോള്‍ തന്നെ ജിപിഎസ് ബന്ധം വിച്ഛേദിച്ചതെന്നാണ് കണക്കാക്കുന്നത് ഇതിന്റെ ചാര്‍ജ് തീരുന്നതിനായി ആലപ്പുഴയില്‍ വാഹനം കുറച്ചുനേരം വെറുതെ നിര്‍ത്തിയിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതും ഈ ആറു മണിക്കൂര്‍ സമയം ലഭിക്കാന്‍ വേണ്ടിയാണെന്നും വിലയിരുത്തപ്പെടുന്നു.

ഇതു സംബന്ധിച്ച രേഖകള്‍ നേരത്തെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ വിശദ വിവരങ്ങള്‍ എന്‍ഐഎ കെല്‍ട്രോണിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസ്

0
വെണ്ണിക്കുളം : അസൗകര്യങ്ങളില്‍ നട്ടം തിരിഞ്ഞ് വെണ്ണിക്കുളം സബ് രജിസ്ട്രാർ...

പറമ്പിക്കുളത്ത് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പാലക്കാട് : പറമ്പിക്കുളത്ത് നിന്ന് ഐടിഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

0
​മ​സ്ക​ത്ത്: 5.3 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍...

രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു....