Thursday, July 10, 2025 7:28 pm

കിയയുടെ വില കുറഞ്ഞ കാറായ സോണെറ്റിൻ്റെ വില കുറച്ചു

For full experience, Download our mobile application:
Get it on Google Play

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ അതിൻ്റെ ശ്രേണിയിലെ തിരഞ്ഞെടുത്ത മോഡലുകൾക്കായി പുതിയ ഗ്രാവിറ്റി വേരിയൻ്റ് പുറത്തിറക്കി. ഇതിന് തൊട്ടുപിന്നാലെ കിയ ഇന്ത്യ ഇപ്പോൾ സോനെറ്റിൻ്റെയും സെൽറ്റോസിൻ്റെയും വിലകൾ അപ്‌ഡേറ്റുചെയ്‌തു. വിലയിലെ ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വന്നു. കിയയുടെ സോനെറ്റ് ഒരു മികച്ച ബജറ്റ് കാറാണ്. അതിൻ്റെ മൈലേജ് 24 കി.മീ/ലി. അതിൻ്റെ വിശദാംശങ്ങൾ നമുക്ക് വിശദമായി അറിയാം. കിയ സോനെറ്റിൻ്റെ GTX+ 1.0 ടർബോ-പെട്രോൾ DCT വേരിയൻ്റിന് 11,000 രൂപയുടെ വിലക്കുറവ് ലഭിച്ചു . അതേസമയം HTE(O) 1.2 Petrol MT, HTK 1.2 പെട്രോൾ എംടി, HTK 1.0 ടർബോ – പെട്രോൾiMT, HTK+ 1.0 ർബോ – പെട്രോൾ iMT തുടങ്ങിയ വേരിയൻ്റുകൾക്ക് 3,000 രൂപയുടെ വിലക്കുറവ് വരുത്തിയിട്ടുണ്ട്. കിയ സോനെറ്റിൻ്റെ രണ്ട് വകഭേദങ്ങളായ HTX 1.0 ടർബോ-പെട്രോൾ DCT, HTK (O) 1.2 പെട്രോൾ MT എന്നിവയ്ക്ക് ഇപ്പോൾ 2,000 രൂപ കുറഞ്ഞു. GTX 1.0 ടർബോ-പെട്രോൾ DCT, GTX+ 1.0 ടർബോ-പെട്രോൾ DCT ഡ്യുവൽ-ടോൺ വേരിയൻ്റുകൾക്ക് 1,000 രൂപയുടെ വിലക്കുറവ് ലഭിച്ചു.

കിയ അടുത്ത മാസം ആദ്യം പുതിയ മോഡലുകളെ അവതരപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ തലമുറ കാർണിവലും EV9-ഉം രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കിയ. ഈ കാറുകൾ അവരുടെ സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച കാറുകളായിരിക്കും. കാരണം കിയയുടെ കാർണിവൽ, EV9 കാറുകൾ നിരവധി നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കും. അതേസമയം കിയ ഇന്ത്യ അടുത്തിടെ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഫ്ലെക്സിബിൾ ഉടമസ്ഥത പ്ലാൻ ‘കിയ സബ്‌സ്‌ക്രൈബ്’ പ്രഖ്യാപിച്ചിരുന്നു. കിയ സബ്‌സ്‌ക്രൈബ് ഒരു ഹ്രസ്വകാല വാടക ഓപ്ഷനായിട്ടാണ് കമ്പനി അവതരിപ്പിച്ചിത്. ഇതിനായി എഎൽഡി ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി കരാർ ഒപ്പിട്ടു. കിയയുടെ ഈ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൻ്റെ പ്രയോജനം രാജ്യത്തെ 14 നഗരങ്ങളിൽ ലഭ്യമാകും. ഇതിൽ ദില്ലി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുഡ്ഗാവ്, മുംബൈ, പൂനെ, അഹമ്മദാബാദ്, ഇൻഡോർ, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ജയ്പൂർ എന്നിവ ഉൾപ്പെടുന്നു. നീണ്ട കാലാവധിയുള്ള പ്ലാനുകളോടെ കിയ ലീസ് പ്രോഗ്രാമിൻ്റെ വിജയത്തെ തുടർന്നാണ് പുതിയ പദ്ധതി.  സോണറ്റ്    17,999, സെൽറ്റോസ് 23,999, കാരെൻസ് 24,999, ഇവി6 1,29,000 എന്നിങ്ങനെയാണ് വാടകതുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

0
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ...

ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് ചിട്ട്സ് 5,95,000 രൂപയും പലിശയും നൽകുവാൻ വിധി

0
തൃശൂര്‍ : ചാവക്കാട് ഏങ്ങണ്ടിയൂര്‍ പ്രവാസി സിൻഡിക്കേറ്റ് ചിട്ട്സ്  പ്രൈവറ്റ് ലിമിറ്റഡ്...

ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

0
ഡൽഹി: ഗുരുഗ്രാമിൽ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച്...

തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് അഡ്വ. പി സതീദേവി

0
തിരുവനന്തപുരം: തൊഴിൽ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള ഇൻ്റേണൽ കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന് വനിതാ...