ജനങ്ങള്‍ വാഹനങ്ങള്‍ ആയാലും ഗൃഹോപകരണങ്ങള്‍ ആയാലും വാങ്ങാനുള്ള ബെസ്റ്റ് സമയമായി കണക്കാക്കുന്നത് ഉത്സവ സീസണ്‍ ആണ്. പല വാഹന നിര്‍മാതാക്കളും റെക്കോഡ് വില്‍പ്പനയാണ് ഇക്കാലത്ത് നേടാറുള്ളത്. മികച്ച ഓഫര്‍ ലഭിക്കുന്നതിനാലാണ് ഉപഭോക്താക്കള്‍ ഈ സമയം കൂടുതലായി ഷോറൂമുകളിക്കേ് അടുക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി പല വാഹന നിര്‍മാതാക്കളുടെയും തീരുമാനങ്ങള്‍ ജനങ്ങളെ നിരാശരാക്കുന്നതാണ്. ഉത്സവ സീസണ്‍ തുടങ്ങിയ വേളയില്‍ പോലും രാജ്യത്തെ കാര്‍ നിര്‍മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം മഹീന്ദ്ര തങ്ങളുടെ തെരഞ്ഞെടുത്ത എസ്‌യുവികളുടെ വില കൂട്ടിയിരുന്നു. പട്ടികയിലെ പുതിയ അംഗമാണ് കിയ മോട്ടോര്‍സ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ തങ്ങളുടെ ജനപ്രിയ മോഡലുകളായ കിയ സെല്‍റ്റോസിന്റെയും കാരെന്‍സിന്റെയും എക്‌സ്‌ഷോറൂം വില വര്‍ധിപ്പിക്കാന്‍ പോകുകയാണ്.
മുന്‍നിര എസ്‌യുവിയുടെയും മൂന്ന് വരി എംപിവിയുടെയും വില രണ്ട് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് കിയ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. നേരത്തെ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മോഡല്‍ നിര പരിഷ്‌കരിച്ചപ്പോള്‍ ഏപ്രിലില്‍ ആയിരുന്നു ആദ്യ വില വര്‍ധനവ് നടപ്പാക്കിയത്. മറ്റ് മോഡലുകളായ സോനെറ്റ്, കാര്‍ണിവല്‍, EV6 എന്നിവയുടെ വിലകളില്‍ മാറ്റമുണ്ടാകില്ല. ‘ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിലവര്‍ധന അനിവാര്യമായതെന്ന് കിയ വ്യകത്മാക്കി.
പല കമ്പനികളും ഏപ്രിലിനു ശേഷം വില വര്‍ധനവ് നടപ്പാക്കിയെങ്കിലും ഞങ്ങള്‍ അത് പിന്തുടര്‍ന്നിരുന്നില്ല. കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയരുകയാണ്. അടുത്തിടെ ഞങ്ങള്‍ പുതിയ സെല്‍റ്റോസ് അവതരിപ്പിച്ചു. ഉല്‍പ്പന്നത്തിനായി ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാല്‍ വില വര്‍ധിപ്പിക്കേണ്ട സമയമാണിതെന്ന് ഞങ്ങള്‍ കരുതുന്നു കിയ ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് തലവന്‍ ഹര്‍ദീപ് എസ് ബ്രാര്‍ പറഞ്ഞു.
10.89 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് 2023 ജൂലൈയില്‍ കിയ സെല്‍റ്റോസ് എസ്‌യുവി മുഖംമിനുക്കി പുറത്തിറക്കിയത്. ഉത്സവ സീസണിന് മുന്നോടിയായി ഡിമാന്‍ഡ് നിറവേറ്റുന്നതിനും കാത്തിരിപ്പ് കാലയളവ് കുറക്കുന്നതിനുമായി ജനപ്രിയ എസ്‌യുവിക്ക് കഴിഞ്ഞ ദിവസം രണ്ട് പുത്തന്‍ വേരിയന്റുകളും ഈ ആഴ്ച സമ്മാനിച്ചു. 19.40 ലക്ഷം മുതല്‍ 19.60 ലക്ഷം രൂപ വരെ വിലയുള്ള രണ്ട് വേരിയന്റുകളും 19.99 ലക്ഷം രൂപ വിലയുള്ള എസ്‌യുവി യുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റിന് കീഴിലായിരിക്കും.