വെള്ളം ആരോഗ്യത്തിന് പ്രധാനമാണ്. ശരീരത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് വെളളം. നാം പല തരം വെള്ളവും കുടിയ്ക്കാറുണ്ട്. തിളപ്പിച്ച വെള്ളമാണ് ആരോഗ്യകരമെന്നതിനാല്‍ പലതരം ചേരുവകള്‍ ചേര്‍ത്ത് വെള്ളം തിളപ്പിയ്ക്കാറുമുണ്ട്. പലരും വെള്ളത്തിന് ഒരു രുചി നല്‍കാനാണ് ഇതേ രീതി അവലംബിയ്ക്കുന്നത്. എന്നാല്‍ ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. കാരണം നാം വെള്ളം തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന പല വസ്തുക്കളും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന രോഗനാശിനിയെന്ന് പറയാവുന്നവയാണ്.
മല്ലി ആഹാരത്തിലെ പ്രധാന ചേരുവ തന്നെയാണ്. പ്രത്യേകിച്ചും സാമ്പാറിലും മറ്റും മുഴുവന്‍ മല്ലി വറുത്തരയ്ക്കുന്നതും പതിവാണ്. ഇതേ മല്ലി തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ ഈ വെള്ളം കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഈ വെള്ളം തിളപ്പിച്ചും കുടിയ്ക്കാം. മല്ലിയിട്ട വെള്ളം നല്‍കുന്ന ആരോഗ്യപരമായ പല ഗുണങ്ങളില്‍ ഒന്നാണ് പ്രമേഹം കുറയ്ക്കുന്നുവെന്നത്. 10-15 ഗ്രം മല്ലിയെടുത്തു ചതച്ച് ഇതില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്തു രാത്രി മുഴുവന്‍ വെയ്ക്കുക. ഇത് രാവില വെറുംവയറ്റിലും ദിവസം മുഴുവനും ഇത് കുടിയ്ക്കുക.
ഇതല്ലെങ്കില്‍ ഇതു തിളപ്പിച്ചു കുടിയ്ക്കാം. മല്ലി രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ഇതിനാല്‍ തന്നെ പ്രമേഹ സാധ്യത കുറയ്ക്കുന്നു. പ്രമേഹ രോഗികള്‍ക്കും ഇതേറെ നല്ലതാണ്. ആയുര്‍വേദവും നിര്‍ദേശിയ്ക്കുന്ന ഒന്നാണ് മല്ലി വെള്ളം. വാത, പിത്ത, കഫദോഷങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മല്ലിവെള്ളത്തിന് സാധിയ്ക്കും. തൈറോയ്ഡ് പ്രശ്നം നേരിടുന്നവര്ക്ക് ഏറ്റവും നല്ലതാണ് മല്ലിവെള്ളം കുടിക്കുന്നത്. ഇതിന് തൈറോയ്ഡ് പ്രശ്നത്തെ ബാലന്‍സ് ചെയ്ത് നില നിര്‍ത്താന്‍ സാധിക്കും. ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ക്ക് നല്ലൊരു പരിഹാരമാണ് മല്ലി വെള്ളം.
ദഹനപ്രശ്‌നങ്ങള്‍ക്കും മല്ലി വെള്ളം നല്ലൊരു പരിഹാരമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് മല്ലിയിട്ട വെളളം കുടിയ്ക്കുന്നത്. ഇത് നല്ല ശോധനയ്ക്കും കുടല്‍ തണുപ്പിയ്ക്കാനുമെല്ലാം ഏറെ ഗുണം നല്‍കുന്നു. ഇതിലെ നാരുകള്‍ തടി കുറയ്ക്കാന്‍ മികച്ചവയാണ്. അയണ്‍ സമ്പുഷ്ടമാണ് മല്ലി. മല്ലിച്ചായ കുടിയ്ക്കുന്നത് വിളര്‍ച്ചയ്ക്കുള്ള ഉത്തമ പ്രതിവിധിയാണ്. സ്ത്രീകളില്‍ മാസമുറ സമയത്തെ വിളര്‍ച്ചയ്ക്കും അസ്വസ്ഥതകള്‍ക്കും നല്ലൊരു പരിഹാരം കൂടിയാണ് ഇത്. അര ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം മുഴുവന്‍ മല്ലി ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് പകുതിയാകുമ്പോള്‍ ഇതില്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇളംചൂടോടെ കുടിയ്ക്കാം. ദിവസം 3 നേരമെങ്കിലും ഇതു കുടിയ്ക്കാം. വായ്പ്പുണ്ണിനുളള നല്ലൊരു പരിഹാരമാണ് മല്ലിയിട്ട വെള്ളം.