ആലപ്പുഴ : എസി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച കിടങ്ങറ വലിയ പാലം ഭാഗികമായി തുറന്നു. പഴയ പാലത്തിന്റെ നീളം കൂട്ടല്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതുമൂലം ഗതാഗതം തടസപ്പെടാതിരിക്കാനാണ് പുതിയ പാലം ഭാഗികമായി കഴിഞ്ഞദിവസം തുറന്നത്. പുതിയ പാലത്തിന്റെ മധ്യഭാഗത്തെ നിര്‍മാണമാണ് പൂര്‍ത്തിയാകാനുള്ളത്. മൂന്നു സ്പാനുകളുടെ പണി അവശേഷിക്കുന്നു. പഴയ പാലത്തിന്റെ രണ്ടുകരയിലും നീളം കൂട്ടുന്നുണ്ട്. ഒരുവശത്ത് മൂന്നും മറുതലയ്ക്കല്‍ നാലു സ്പാനുകളുമാണ് നിര്‍മിക്കുന്നത്. രണ്ടുപാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായശേഷം യോജിപ്പിക്കും. പഴയ പാലത്തിന്റെ ചങ്ങനാശേരി ഭാഗത്തുനിന്നുള്ള കരയിലാണ് നിര്‍മാണം തുടങ്ങിയത്.
കിടങ്ങറ മാതൃകയിലാണ് നെടുമുടിയിലെ വലിയ പാലവും ഉയരുക. പള്ളാത്തുരുത്തിയില്‍ ഉയര വ്യത്യാസമുള്ളതിനാല്‍ പുതിയ പാലം വരുമ്പോഴും രണ്ടു പാലമായി നില്‍ക്കും. വണ്‍വേ സംവിധാനത്തിലൂടെയാവും വാഹനങ്ങള്‍ കടത്തിവിടുക. മേല്‍പ്പാല നിര്‍മാണമില്ലാത്തയിടങ്ങളില്‍ ടാറിങ് നടക്കുന്നുണ്ട്. എട്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഒരുപാളി ടാറിങ് പുര്‍ത്തിയായി.