മുംബൈ : മുംബൈയില്‍ 13 വയസുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. മായങ്ക് താക്കൂര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അഫ്സല്‍ അന്‍സാരി, ഇമ്രാന്‍ ഷെയ്ഖ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മീരാ റോഡിലെ ശാന്തി പാര്‍ക്കിനടുത്തുള്ള മൈതാനത്ത് നിന്നുമാണ് പ്രതികള്‍ മായങ്കിനെ കൊണ്ടുപോയത്. 26ഉം 28ഉം വയസ്സുള്ള പ്രതികള്‍ പലപ്പോഴും കളിസ്ഥലത്ത് വരാറുള്ളതിനാല്‍ മരിച്ച മായാങ്കിന് ഇവരെ പരിചയമുണ്ടായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് ഇരുവരും വാഗ്ദാനം ചെയ്യുകയും വീട്ടില്‍ നിന്ന് സിം കാര്‍ഡ് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 31ന് കുട്ടി സിംകാര്‍ഡ് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം വസായ്ക്ക് സമീപമുള്ള നൈഗാവില്‍ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.