ആലപ്പുഴ : പതിനാറു വയസ്സുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള കൊല്ലശ്ശേരില്‍ തെക്കതില്‍ വീട്ടില്‍ അച്ചു (26)വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 23-ന് പെണ്‍കുട്ടിയെ കായംകുളത്തു നിന്നു തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ സേലത്തുള്ള ബന്ധുവീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഡിവൈ.എസ്.പി. അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ഷാഹിന, രാജേന്ദ്രന്‍, സുനില്‍ കുമാര്‍, ഫിറോസ്, റെജി, പ്രദീപ്, സബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.