മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളാണ് അക്രമത്തിനിരയായത്. 3 ഫോണുകൾ, 19000 രൂപ, മോതിരം, ബ്രേസ്‌ലെറ്റ് എന്നിവ കൈക്കലാക്കി. കരിപ്പൂരില്‍ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ് . 5 ദിവസങ്ങള്‍ക്കു മുമ്പ് ഇതു പോലെ ഒരു സംഭവം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നു പുലര്‍ച്ചെ തട്ടിക്കൊണ്ടു പോകല്‍ ഉണ്ടായത്. ആളു മാറിയെന്നു മനസ്സി ലായതോടെ മർദിച്ച് പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി വഴിയരികിൽ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു . സ്വർണക്കടത്തു സംഘാംഗങ്ങൾ എന്നു കരുതിയാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയതെന്നാണു സൂചന . കഴിഞ്ഞ സംഭവത്തിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പുലർച്ചെ ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശികളെയാണ് തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിൽ നിന്ന് ഓട്ടോയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷനിലക്കു പോകും വഴി മറ്റൊരു വാഹനം മുന്നിലിട്ട് തടയുകയും അതിൽ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു. ചേളാരി ഭാഗത്തുനിന്ന് വാഹനം കോഴിക്കോട് ബീച്ചിലേക്കു പോയതായാണ് യാത്രക്കാരുടെ ഓർമ്മ. സ്വർണമുണ്ടോ എന്നു ചോദിച്ച് ദേഹവും ലഗേജും പരിശോധിച്ചു.