പത്തൊന്‍പതുകാരനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച : അങ്കുടു ബൈജുവും സംഘവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : പത്തൊന്‍പതുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കിയശേഷം പിടിച്ചുപറിച്ച അഞ്ചംഗ അക്രമി സംഘം അറസ്റ്റില്‍. വര്‍ക്കല രാമന്തളി കനാല്‍ പുറമ്പോക്കില്‍ അങ്കുടു എന്നുവിളിക്കുന്ന ബൈജു (27), അയിരൂര്‍ എ.എ ഭവനില്‍ ശ്രീക്കുട്ടന്‍ എന്നുവിളിക്കുന്ന അഖില്‍ (25), വര്‍ക്കല മൈതാനം കുന്നുവിളവീട്ടില്‍ സജാര്‍ (20), ചിലക്കൂര്‍ ഐക്കര വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ഷജാന്‍ (21), ചിലക്കൂര്‍ പണയില്‍ വീട്ടില്‍ സുഫിയാന്‍ (20) എന്നിവരാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്.

വടശ്ശേരിക്കോണം വിളയില്‍ ഭഗവതി ക്ഷേത്രത്തിനു സമീപം ശ്രീരംഗത്തില്‍ സെല്‍വരാജിന്റെ മകന്‍ സരണിനാണ് (19) മര്‍ദ്ദനമേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ വടശ്ശേരിക്കോണം ബോഡി വര്‍ക്ക് ഷോപ്പിനു സമീപത്തുവെച്ചാണ് അക്രമിസംഘം യുവാവിനെ ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയത്. സുഹൃത്തായ വിഷ്ണുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സരണ്‍.

കാറിലെത്തിയ അക്രമികള്‍ കാര്‍ റോഡിന് കുറുകെയിട്ട് ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് സരണിനെ കാറില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോയത്. വള്ളക്കടവ് കടപ്പുറത്ത് കൊണ്ടുപോയി കൂടത്തിന് അകത്ത് വെച്ചാണ് മര്‍ദ്ദിച്ചതും കൈയിലുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തതുമെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല ഡി.വൈ.എസ്.പി.പി.നിയാസ്, ഇന്‍സ്പെക്ടര്‍ വിഎസ് പ്രശാന്ത്, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...