താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; പിന്നിൽ പത്ത് അംഗ സംഘം, രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചനകൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ 10 അംഗ സംഘമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലുണ്ടെന്നാന്ന് സൂചന. ഹർഷാദിനെ പാർപ്പിച്ചത് വൈത്തിരിയിൽ തന്നെയാണ്. ബൈക്കിൽ കൊണ്ടുവന്നു വൈത്തിരിയിൽ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ഹർഷാദിനെ താമരശ്ശേരിയിലെ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ് പൊലീസ്. ഹർഷാദിൻ്റെ മൊഴി വിശദമൊഴി എടുത്തുവരികയാണ്. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു. ഇന്ന് രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്.

വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. മകനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ഹർഷാദിന്റെ മാതാപിതാക്കൾ പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് അച്ഛൻ അലി പറഞ്ഞു. വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിളിക്കുന്നത്. വൈത്തിരിയിൽ ഇറക്കിവിട്ടെന്നും പറ‍ഞ്ഞു. അടിവാരത്തിലേക്ക് വണ്ടി കയറാൻ മകനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...