Sunday, April 6, 2025 11:41 am

ഇരു വൃക്കകളും തകരാറിലായ രമ്യയുടെ ചികിത്സക്കു വേണ്ട തുകയ്ക്കായി നാടൊന്നിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇരു വൃക്കകളും തകരാറിലായി ഗുരുതര സ്ഥിതിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം മുണ്ടാക്കൽ എം.കെ രമ്യയുടെ ചികിത്സക്കു വേണ്ട തുകയ്ക്കായി നാടൊന്നിക്കും. രമ്യയുടെ കിഡ്നി മാറ്റി വെയ്ക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമാവശ്യമായ തുക സമാഹരിക്കുന്നതിന് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ സമിതിയാണ് പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ചു തുക ശേഖരിക്കുന്നത്. മെയ് 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ സന്നദ്ധ പ്രവർത്തകർ ഭവനങ്ങൾ സന്ദർശിച്ചു സംഭാവനകൾ സ്വീകരിക്കും. വെച്ചൂച്ചിറ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇതിനായി സ്ക്വാഡുകൾ രൂപീകരിച്ചു.

നിർധന കുടുംബത്തിലെ അംഗമായ രമ്യ കഴിഞ്ഞ നാല് വർഷമായി കൊച്ചി അമൃത മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. പഠനത്തിൽ സമർഥയായിരുന്ന രമ്യ എം.കോം ബിരുദ ധാരിയാണ്. കൃഷി ഭവൻ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കുടുംബശ്രീ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന സമയത്താണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ പ്രവേശിക്കുന്നതും. അതോടെ ജോലിക്ക് പോകുവാൻ കഴിയാത്ത സ്ഥിതിയിലായി. കൂലിപ്പണിക്കാരായ മാതാപിതാക്കളും ഭർത്താവും ഉള്ള സമ്പാദ്യം മുഴുവൻ ചെലവഴിച്ചും കടമെടുത്തുമാണ് ഇതു വരെയുമുള്ള ചികിത്സനടത്തിയത്. രമ്യയുടെ മാതാവിന്റെ കിഡ്നി നൽകുന്നതിലേക്കാവശ്യമായ പരിശോധനകൾ പൂർത്തീകരിച്ചെങ്കിലും ഇതിനാവശ്യമായ പണം ഇല്ലാത്തതിനാൽ ചികിത്സ വൈകുകയാണ്.

അടിയന്തരമായി കിഡ്നി മാറ്റി വെയ്ക്കൽ നടത്തിയില്ലെങ്കിൽ രമ്യയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ ജയകുമാർ, സെബാസ്റ്റ്യന്‍ എന്നിവർ പറയുന്നു. രമ്യയുടെ ഏക മകൾ അഞ്ചു വയസുള്ള അക്ഷര മോളും ജന്മനായുള്ള രോഗത്താൽ കോട്ടയം ഇ.എസ്.ഐ യിലെ ചികിത്സയിലാണ്. കൂടാതെ കഴിഞ്ഞ ഒരു മാസമായി രമ്യയുടെ പിതാവ് രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നു. കനിവുള്ള കരങ്ങൾ കൈ കോർത്താലേ ഈ കുടുംബത്തെ രക്ഷിക്കുവാൻ കഴിയൂ.
ഈ കുടുംബത്തെ സഹായിക്കുവാനും രമ്യയുടെ കിഡ്നി മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ ധന സമാഹരണത്തിനുമായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രമ്യ ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിഷ അലക്സ്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സതീഷ് കെ പണിക്കർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഇ.വി വർക്കി, പൊന്നമ്മ ചാക്കോ, എസ്.രമാദേവി, സജി കൊട്ടാരം, രാജി വിജയകുമാർ, സി.ഡി.എസ് ചെയർ പേഴ്സൻ ഷീബ ജോൺസൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ.വരദരാജൻ, ഷാജി തോമസ്, സജിമോൻ കടയിനിക്കാട്, ആന്റച്ചൻ ഇലവുങ്കൽ, അംബി പള്ളിക്കൽ, രവീന്ദ്രൻ, ബിനു തെള്ളിയിൽ, റോയി എന്നിവർ പ്രസംഗിച്ചു. ബി എം സി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ മനു വർഗീസ് ചികിത്സാ സഹായ നിധിയിലേക്ക് ആദ്യ സംഭാവന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന് കൈമാറി. ചികിത്സാ നിധിയിലേക്ക് സംഭാവനകൾ നൽകുന്നതിന് രമ്യയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് വെച്ചൂച്ചിറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 33503466216 ഐ.എഫ്.എസ്.ഇ കോഡ് : എസ്.ബി.ഐ.എന്‍ 0007254 ഗൂഗിൾ പേ, ഫോൺ പേ, പേടി. എം വഴി സംഭാവനകൾ നൽകുന്നതിന് 8592072882 എന്ന നമ്പർ ഉപയോഗിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത്ഷാ ജമ്മു കശ്മീരിൽ

0
 ജമ്മു കശ്മീർ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത്ഷാ ജമ്മു കശ്മീരിൽ....

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം

0
അബുദാബി : യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ...

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതി റിമാന്‍റില്‍

0
തിരുവനന്തപുരം : മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ്...

പ്രതിഷേധം കടുപ്പിച്ച് വനിതാ സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സ്

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ഫുട്ട്പാത്തിൽ ശയന പ്രദക്ഷിണ സമരം നടത്തി വനിതാ...