അംഗന്‍വാടികളിലൂടെ വിതരണം ചെയ്തുവരുന്ന 2195 കിലോ അമൃതം പൊടിയും 109 കിലോ വറുത്ത നിലക്കടലയും ആരോഗ്യ വകുപ്പ് കുഴിച്ചുമൂടി

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ഉപയോഗയോഗ്യമല്ല എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് മറ്റക്കുഴിയിലെ പോഷകപ്പൊടി നിര്‍മ്മാണകേന്ദ്രത്തില്‍ തയ്യാറാക്കിയ 2195 കിലോ അമൃതം പൊടിയും 109 കിലോ വറുത്ത നിലക്കടലയും ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുഴിച്ചുമൂടി. വിവിധ ഇനം ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, നിലക്കടല, ബദാം, അണ്ടിപരിപ്പ് എന്നിവ ചേരുവകളാക്കി കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള നിര്‍മ്മാണകേന്ദ്രങ്ങളില്‍ തയ്യാറാക്കിവരുന്ന പോഷകപ്പൊടിയാണ് ‘അമൃതം’ എന്ന പേരില്‍ അംഗന്‍വാടികളിലൂടെയും മറ്റും കുട്ടികള്‍ക്ക് പൂരകപോഷകാഹാരമായി വിതരണം ചെയ്തുവരുന്നത്.

പല വിതരണക്കാരില്‍നിന്നും ശേഖരിക്കുന്ന ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും ഉപയോഗിച്ചാണ് പോഷകപ്പൊടിനിര്‍മ്മാണം നടത്തിവരുന്നത്. ഇങ്ങനെ ശേഖരിച്ച ഭക്ഷ്യ ഇനങ്ങളിലെ പോരായ്മയാകാം തയ്യാറാക്കിയ പൊടിയുടെ ഗുണനിലവാരത്തകര്‍ച്ചക്ക് കാരണമായതെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ബാച്ചില്‍ തയ്യാറാക്കിയ പോഷകപ്പൊടി വിതരണത്തിനുമുന്‍പ് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഉപയോഗയോഗ്യമല്ലാത്ത അളവില്‍ പൂപ്പല്‍ഘടകങ്ങളുടെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കണ്ടെത്തിയത്.  ഉടനെ തന്നെ വിതരണം വിലക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പൊടിനിര്‍മ്മാണകേന്ദ്രത്തിന് ഇതുവഴി ഉണ്ടായത്. തിരുവാണിയൂര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ കെ.കെ സജിയുടെ മേല്‍നോട്ടത്തില്‍ മറ്റക്കുഴിയില്‍ ഈ ഭക്ഷ്യവസ്തുക്കള്‍ പൊതുജനശല്യമുണ്ടാകാത്ത രീതിയില്‍ കുഴിച്ചുമൂടി. തുടര്‍ റിപ്പോര്‍ട്ട് ജില്ലാ കുടുംബശ്രീ മിഷന് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...