ഇസ്ലാമിലേക്ക് മാറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണി ; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഇമാം ഹമീഫ് തിരുപ്പൂരില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ 23 -കാരനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പോലീസ്. കരൂരില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇമാം ഹമീഫ് എന്ന 23-കാരനെ തിരുപ്പൂര്‍ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടി ഹമീഫിനെ പരിചയപ്പെടുന്നത്. തിരുപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത ഹമീഫ് അവിടെ താമസിക്കാന്‍ വീട് നല്‍കാമെന്നും ഉറപ്പുനല്‍കി. പ്രണയത്തിലായ ഇരുവരും ഒന്നിച്ച്‌ ജീവിക്കാനും ആരംഭിച്ചു. എന്നാല്‍ പിന്നീട് മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടിയെ നിരന്തരമായി നിര്‍ബന്ധിക്കാന്‍ തുടങ്ങിയ ഹമീഫ് അവളുടെ പേരുമാറ്റാനും ഇസ്ലാമിക രീതിയില്‍ ഹമീഫിനെ വിവാഹം കഴിക്കാനും ആവശ്യപ്പെട്ടു.

എന്നാല്‍ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതോടെ പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് പരാതി. ജാതിപരമായി പെണ്‍കുട്ടിയെ അധിക്ഷേപിച്ച ഹമീഫ് മതപരിവര്‍ത്തനത്തിന് തയ്യാറായില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അവ സമൂഹമാദ്ധ്യമത്തില്‍ അപ്‌ലോഡ് ചെയ്തു. ഒടുവില്‍ പെണ്‍കുട്ടി പോലീസിനെ സമീപിച്ചതോടെയാണ് ഹമീഫിനെതിരെ നടപടിയുണ്ടായത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഹമീഫ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....