തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നേരിയ ഭൂചലനം ആവർത്തിച്ചത്. മേഖലയിൽ സമഗ്രമായ പഠനം നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. പീച്ചി മേഖലയിൽ നേരിയ രീതിയിലുള്ള ഭൂചലനം തുടർസംഭവമാകുമ്പോൾ ആശങ്കയിലാണ് നാട്ടുകാർ. പീച്ചി,തെക്കേക്കുളം,പള്ളിക്കുന്ന് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു.

നേരിയ ഭൂചലനമാണ് അനുഭവപ്പെടുന്നതെങ്കിലും പ്രദേശത്തെ വീടുകളുടെ ചൂമരുകളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തേ ഏതാണ്ട് 20 വീടുകൽക്കാണ് ചെറിയ രീതിയിൽ കേണ്ടുപാടുകൾ ഉണ്ടായത്. റവന്യൂ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉൾപെടുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി. കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. തുടർച്ചയായി ഭൂചലനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോററ്റിക്ക് കത്തു നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....