Wednesday, July 2, 2025 6:32 pm

കേരളത്തില്‍ വീണ്ടും വൃക്ക മാഫിയ പിടിമുറുക്കുന്നു ; വീട്ടമ്മമാരെ വലയിലാക്കാന്‍ സ്ത്രീകളും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക​ട​ബാ​ധ്യ​ത​യി​ല്‍​പെ​ടു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ നി​സ്സ​ഹാ​യ​ത മു​ത​ലെ​ടു​ത്ത് വൃ​ക്ക​മാ​ഫി​യ കൊ​ച്ചി​യി​ല്‍ പി​ടി​മു​റു​ക്കു​ന്നു. പ​ടി​ഞ്ഞാ​റ​ന്‍ കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ഇ​വ​രു​ടെ കെ​ണി​യി​ല്‍ അ​കപ്പെ​ട്ട​ത്​ അ​ഞ്ചോ​ളം വീ​ട്ട​മ്മ​മാ​രെ​ന്നാ​ണ്​ സൂ​ച​ന. ചൂഷണത്തിന്​ ഇരയായ വീ​ട്ട​മ്മ​മാ​ര്‍​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കുവെച്ച​ത്.

നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ളാ​ണ് ഇര​കളാ​കു​ന്ന​ത്. ക​ടം വീ​ട്ടാ​നും മ​റ്റ് അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി എ​ട്ടു​ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്ന് ഏ​ജ​ന്‍​റ് വീ​ട്ടി​ലെ​ത്തി വാ​ഗ്ദാ​നം ചെ​യ്യു​ക​യും പ​ക​രം വൃ​ക്ക ന​ല്‍​കാ​മെ​ന്ന് സ​മ്മ​തി​പ്പി​ക്കു​ക​യും ചെ​യ്യും. വീട്ടമ്മമാരെ വലയിലാക്കാന്‍ സ്ത്രീകളും സംഘത്തിലുണ്ടെന്നു ഇവര്‍പറയുന്നു. ദാ​നം ചെ​യ്തു​ക​ഴി​ഞ്ഞാ​ലും സാ​ധാ​ര​ണ മ​നു​ഷ്യ​രെ​പോ​ലെ ഏ​തു ക​ഠി​ന ജോ​ലി​യുമെടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ക്കും. സ​മ്മ​തം അ​റി​യി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടു​വി​ക്കും. പി​ന്നീ​ട് പ​ല പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ഇതിന്​ മാ​ത്രം എ​ണ്‍​പ​തി​നാ​യി​രം രൂ​പ​യോ​ളം ചെ​ല​വാ​കും. പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക്​ ഏര്‍പ്പാടുചെയ്യും.

അ​തി​നു​ശേ​ഷ​മാ​ണ് പ​ണം കൈ​മാ​റു​ക. ഏ​ജ​ന്‍​റു​മാ​ര്‍ ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി തുകയാണ്​ ആവശ്യക്കാരില്‍ നിന്ന്​ വാങ്ങുന്നത്​. വൃ​ക്ക ദാ​നം ചെ​യ്ത​വ​ര്‍​ത​ന്നെ പിന്നീട്​ മാ​ഫി​യ​യു​ടെ ഏ​ജ​ന്‍​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നുമുണ്ട്​. സ്ത്രീ​ക​ള്‍ പ​ര​സ്പ​രം ജാ​മ്യം നി​ന്ന് മൂ​ന്നും നാ​ലും ഏ​ജ​ന്‍​സി​ക​ളി​ല്‍​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കു​ന്ന വീ​ട്ട​മ്മ​മാ​രെ​യാ​ണ്​ സം​ഘം ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്.

കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യി​ട്ടും പ​ണം തി​രി​ച്ച​ട​ക്കാ​തെ​വ​രു​ക​യും ക​ട​ക്കെ​ണി​യി​ല്‍​പെ​ടു​ക​യും ചെ​യ്യുമ്പോ​ഴാ​ണ് മാ​ഫി​യ ഏ​ജ​ന്‍​റ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും പ​രി​ച​യ​മു​ള്ള സ്ത്രീ​ക​ള്‍​ത​ന്നെ​യാ​ണ് ഏ​ജ​ന്‍​റു​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വൃ​ക്ക ന​ല്‍​കാ​മെ​ന്ന് സ​മ്മ​തി​ച്ച​തി​നു​ശേ​ഷം പി​ന്മാ​റി​യതിന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഒ​രു​വീ​ട്ട​മ്മ പ​റ​യു​ന്നു. പ​രി​ശോ​ധ​ന​ക​ള്‍​ക്ക്​ ചെല​വ​ഴി​ച്ച തു​ക തി​രി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഭീ​ഷ​ണി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന് പ്രാഥമിക നിഗമനം

0
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതെന്ന്...

എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി

0
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ...

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...