കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധിയില്‍ വൃക്കരോഗികള്‍ പ്രതിഷേധത്തിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധിയില്‍ വൃക്കരോഗികള്‍ പ്രതിഷേധത്തിൽ. ഡയാലിസിന് ഉപയോഗിക്കുന്ന ഫ്ലൂയിഡും ഡയലൈസറും ഉള്‍പ്പെടെ പുറത്തു നിന്നും വാങ്ങേണ്ടി വന്നതോടെയാണ് ഡയാലിസിനെത്തിയ രോഗികള്‍ പ്രതിഷേധിച്ചത്. കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് വിതരണക്കാര്‍ നിര്‍ത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഡയാലിസിന് വേണ്ട മരുന്നുള്‍പ്പെടെയുള്ളവ മുമ്പ് സൗജന്യമായി മെഡിക്കല്‍ കോളേജില്‍ നിന്നും കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം പുറത്തു നിന്നും വാങ്ങേണ്ട സ്ഥിതിയാണ്. ഒരു തവണ ഡയാലിസ് ചെയ്യുമ്പോഴേക്കും ആയിരം രൂപയിലധികമാണ് ചെലവാകുന്നത്. ഡയാലസിന് ഉപയോഗിക്കുന്ന ഡയലൈസറുള്‍പ്പെടെ പുറത്തു നിന്നും വാങ്ങാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍ദേശിച്ചതോടെയാണ് വൃക്കരോഗികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനു മുന്നില്‍ പ്രതിഷേധവുമായി സംഘടിച്ചത്.

80 കോടി രൂപയിലധികം കുടിശ്ശികയായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് വിതരണക്കാര്‍ നിര്‍ത്തി വെച്ചിട്ട് ഒന്നര മാസം പിന്നിട്ടു. സര്‍ക്കാരിന്‍റെ വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളിലുള്‍പ്പെടെ 3,700 ലധികം ആളുകളാണ് പ്രതിമാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രതിമാസം സൗജന്യമായി ഡയാലിസ് ചെയ്യുന്നത്. ഇവരെല്ലാം ഇപ്പോള്‍ പണം മുടക്കി ഡയാലിസ് ചെയ്യേണ്ട സ്ഥിതിയാണുള്ളത്. തൽക്കാലത്തേക്ക് പ്രതിസന്ധി മറികടക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡയാലിസിന് വേണ്ട മരുന്നുള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....