കൊച്ചി : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം എറണാകുളത്തെ വസതിയിൽ കഴിയുകയായിരുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഅ്ദനിക്ക് എക്കോ, ഇ.സി.ജി, എക്സറേ, ഡോപ്ളർ സ്കാനുകൾ തുടങ്ങി പരിശോധനകൾ നടത്തിയെന്ന് ബന്ധു മുഹമ്മദ് റജീബ് അറിയിച്ചു. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേ നേഫ്രോളജിസ്റ്റ് ഡോ. പി.എച്ച്. മുഹമ്മദ് ഇഖ്ബാലിന്‍റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കല്‍ സംഘം വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കി.വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലും സന്ദർശക നിയന്ത്രണത്തിലും മുന്ന് മാസമായി കഴിഞ്ഞിരുന്ന മഅ്ദനിക്ക് രക്തസമ്മർദം കുറയുക, ഇടക്കിടക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുക, ഹൃദയമിടിപ്പ് കൂടുക, ഡയബറ്റിക് ന്യൂറോപ്പതി മൂലം ദീർഘകാലമായി തുടരുന്ന ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകൾ തുടങ്ങിയ രോഗങ്ങൾ ശരീരത്തെ ബാധിക്കുന്നുണ്ട്. അതിനെ തുടർന്നാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























