Monday, May 6, 2024 2:43 am

വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം ; സമഗ്രമായ പുനപരിശോധനയ്ക്ക് സർക്കാ‍ർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഡോക്ട‌ർമാർക്കെതിരെ നടപടി ഉടൻ പ്രഖ്യാപിക്കും.  നിലവിൽ സസ്പൻഷനിലുള്ള വകുപ്പ് മേധാവികളെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയ ശേഷമാകും തുടർനർപടികൾ.  വീഴ്ച്ച വരുത്തിയവരെ സ്ഥലം മാറ്റാനാണ് സാധ്യത. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോ‌ർട്ടിന്റെ അടിസ്ഥാനത്തിൽ അവയവദാന ശസ്ത്രക്രിയ നടപടികളിൽ സമഗ്രമായ പരിഷ്ക്കരണത്തിനും സർക്കാർ ഒരുങ്ങുകയാണ്. ഇതിനായി സമഗ്ര  പ്രോട്ടോക്കോൾ രൂപീകരിക്കും. ജീവച്ചിരിക്കുമ്പോഴും മരണശേഷവു ഉള്ള അവയവദാനം ഈ പ്രോട്ടോക്കോളിൽ വരും.

സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ശരിവച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വകുപ്പ് മേധാവിമാർക്ക് വീഴ്ച മാറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയാ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. തങ്ങളുടെ ചുമതലകൾ ഇരുവരും കൃത്യമായി നിർവഹിച്ചില്ലെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകുന്നതിലും വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും നെഫ്റോളജി, യൂറോളജി വകുപ്പുകൾക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോർട്ടിലുണ്ട്.

വീഴ്ചവരുത്തയിവർക്കെതിരെ നടപടിക്ക് ആശാ തോമസിൻ്റെ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടെങ്കിലും വൃക്ക സ്വീകരിക്കാൻ താമസിച്ചത് മൂലമാണ് രോഗി മരിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ വൃക്ക കൃത്യമായി സ്വീകരിച്ചു നടപടിക്രമങ്ങൾ സുഗമമാക്കിയില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഏകോപന നടപടികൾക്ക് നേതൃത്വം വഹിക്കേണ്ട കോർഡിനേറ്റേഴ്സ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജും ശരിവച്ചു. കോർഡിനേഷനിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...