Wednesday, July 9, 2025 9:21 pm

ഇഎസ്എ മാപ്പിൽ സർക്കാരിന്റെ ജന വഞ്ചനക്കെതിരെ കിഫ പ്രക്ഷോഭത്തിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിലെ 131 വില്ലേജുകളെ ഉൾപ്പെടുത്തിക്കൊണ്ട് പരിസ്‌ഥിതി ദുർബല മേഖലകളുടെ (ESA) കരട് വിജ്ഞാപനം 2024 ജൂലൈ 31 ന് കേന്ദ്രസർക്കാർ വീണ്ടും പുതുക്കി ഇറക്കിയിരിക്കുന്നു. കേരളത്തിലെ പരിസ്ഥിതി ദുർബല മേഖലകളിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കും എന്നതാണ് കേരള സർക്കാരിന്റെ പ്രഖ്യാപിത നിലപാട് എങ്കിലും ആ നിലപാട് കേന്ദ്രത്തെ യഥാവിധി അറിയിക്കാതെ വില്ലേജ് മുഴുവനും ഉൾപ്പെടുത്തണം എന്നുള്ള കേന്ദ്രസർക്കാരിന്റെ നിബന്ധനകൾക്ക് വഴങ്ങുന്ന തരത്തിൽ രണ്ടു മാപ്പുകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ വിഷയത്തിൽ കേരള സർക്കാരിന്റെ കള്ളക്കളികൾ തുടരുകയാണെന്ന് കിഫ ആരോപിച്ചു.

ഒരു മാപ്പിൽ വില്ലേജ് മുഴുവനായും ഉൾപ്പെടുത്തിയപ്പോൾ മറ്റൊരു മാപ്പിൽ വില്ലേജിലെ ഇഎസ്എ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇതിൽ ഏതാണ് അന്തിമമായി കേന്ദ്രത്തിന് സമർപ്പിക്കാൻ പോകുന്നത് എന്ന് ചോദിക്കുമ്പോൾ കേരള സർക്കാരിന് ഉത്തരമില്ല. എന്ന് മാത്രമല്ല കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ മാപ്പുകൾ കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്നാണ്. എന്നാൽ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിന് പകരം കേരള പരിസ്ഥിതി വകുപ്പിന്റെ സൈറ്റിലാണ് ഇപ്പോൾ പുതിയ മാപ്പുകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് കേന്ദ്ര വിജ്ഞാപനത്തിനു എതിരുമാണ്. എന്ന് മാത്രമല്ല നാലു മാസങ്ങൾക്ക് മുൻപ് പഞ്ചായത്തുകൾ കൊടുത്ത തിരുത്തലുകൾ വരുത്താതെയാണ് നിലവിൽ പുതിയ മാപ്പ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത്തരത്തിൽ തികച്ചും ഉത്തരവാദിത്ത രഹിതമായും ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലും ആണ് കേരള സർക്കാർ ഇഎസ്എ വിഷയം കൈകാര്യം ചെയ്യുന്നത്. ഈ വിഷയങ്ങളിൽ വ്യക്തത വരുത്തണമെന്നും കേരളത്തിലെ ഒരിഞ്ച് കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഇഎസ്എയിൽ ഉൾപ്പെടാൻ പാടില്ല എന്നും ഉറക്ക പ്രഖ്യാപിച്ചുകൊണ്ട് ഈ വിഷയത്തിൽ കിഫ നടത്തുന്ന ‘സമര കേരളം’ എന്ന പ്രതിഷേധ പരിപാടിയുടെ ഉത്ഘാടനം സെപ്റ്റംബർ 21 ശനിയാഴ്ച 4.30ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ വച്ച് നടത്തുന്നു. ഇഎസ്എ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്തില്ലെങ്കിൽ ‘സമര കേരളം’ പരിപാടി സംസ്ഥാന മുഴുവൻ വ്യാപിക്കുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത്...

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലാകെ യൂത്ത് ലീഗ് സമരാഗ്നി

0
പന്തളം: യൂത്ത് ലീഗ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം...

തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

0
ചെന്നൈ: തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ...

വാതില്‍പ്പടിയില്‍ സേവനം ; ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായവുമായി മൃഗസംരക്ഷണ...

0
പത്തനംതിട്ട : സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്....