ആലപ്പുഴ : കിഫ്ബി ഇടപാടില്‍ തനിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് മുന്‍ ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. നോട്ടിസ് കിട്ടിയാലും ചൊവ്വാഴ്ച താന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് ലഭിക്കാതെ എങ്ങനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകുകയന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിയിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി.ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നോട്ടീസ്. വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിലെ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ധനകാര്യമന്ത്രിയായിരുന്ന സമയത്ത് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു തോമസ് ഐസക്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നു.