മാലിന്യ വണ്ടിയില്‍ മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍,ശുചിരണ തൊഴിലാളിയെ പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് :   മാലിന്യ വണ്ടിയില്‍ മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു.  ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.  സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഥുര ഭരണകൂടം ശുചീകരണ തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

ചിലയാളുകള്‍ ഫോട്ടോകള്‍ ഉന്തുവണ്ടിയില്‍ നിന്നെടുത്തുമാറ്റുകയും തൊഴിലാളിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.  ഇതും വിഡിയോയില്‍ കാണാം.  അതേസമയം മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോകള്‍ താനെടുത്ത് വണ്ടിയില്‍ കയറ്റുകയായിരുന്നെന്ന് ഇയാള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. അതിനിടെ യുവാവിനെ മര്‍ദിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ഈ ഫോട്ടോകളെടുത്ത് കഴുകി വൃത്തിയാക്കി.  വിഷയത്തില്‍ കടുത്ത അനാസ്ഥയുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും മഥുര മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മിഷണര്‍പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃതമായി സ്ഥാപിച്ച ഗേറ്റ് പരാതിയെ തുടർന്ന് അധികൃതർ നീക്കം ചെയ്തു

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അരികില്‍ പൊട്ടങ്കൽപ്പടിയിൽ സ്വകാര്യ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...