നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി 2026 കർഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനിൽകുമാർ എച്ച്. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാത്ത് അംഗം ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന ജയിംസ് ആദ്യ വിൽപ്പന നിർവഹിച്ചു. കൃഷി അസിസ്റ്റന്‍റ് ജെയ്സൺ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശർമിള ടി.കെ., രവി എം.കെ., മാത്തുക്കുട്ടി ജോർജ്, തോമസ് ജോർജ്, കാർഷിക വികസനസമിതി അംഗങ്ങളായ മോഹൻപിള്ള, അലക്സ് അറക്കമണ്ണിൽ, ജെയിംസ് കക്കാട്ടുകുഴി, എസ്.ആർ.സന്തോഷ്കുമാർ, അനിൽ അറക്കമണ്ണിൽ, സുമി, ലളിത എന്നിവരും കർഷകരും ചടങ്ങിൽ പങ്കെടുത്തു.

മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം അധിക വില നൽകി കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിലാണ് കർഷക ചന്തയിലൂടെ വിൽപ്പന നടത്തുന്നത്. ഓണത്തോടനുബന്ധിച്ചുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ജനങ്ങൾക്ക് വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനുമാണ് കർഷക ചന്ത ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...