തിരുവനന്തപുരം : കിഫ്ബി സാമ്ബത്തിക ഇടപാട് കേസില്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക്. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ എത്തണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇ.എം എസ് അക്കാദമിയില്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ ആണ് ഇന്ന് ഹാജരാകാന്‍ സാധിക്കാത്തത് എന്നും തോമസ് ഐസക്ക് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് നോട്ടീസ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതെങ്കിലും തനിക്ക് അത്തരമൊരു നോട്ടീസ് ലഭിച്ചില്ലെന്നാണ് ഐസക്കും സിപിഎം കേന്ദ്രങ്ങളും പ്രതികരിച്ചത്. എന്നാല്‍ 15 വര്‍ഷം മുന്‍പ് താന്‍ താമസിച്ചിരുന്ന ആലപ്പുഴ കലവൂരിലെ മേല്‍വിലാസത്തിലേക്കാണ് നോട്ടീസ് അയച്ചിരുന്നതെന്നും ഐസക് പറയുന്നു. കിഫ്ബിയില്‍ നിയമലംഘനം നടന്നുവെന്ന കേസിലാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. ബോഡി കോര്‍പ്പറേറ്റ് എന്ന ഗണത്തില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബിക്ക് വായ്പ എടുക്കാന്‍ നേരത്തെ അനുമതി ഉണ്ടായിരുന്നു. പിന്നീടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും ഐസക് വ്യക്തമാക്കുന്നു. നിയമപരമായി തന്നെയാണ് 2150 കോടി രൂപ കിഫ്ബി സമാഹരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.