Monday, July 1, 2024 10:50 am

കിഫ്ബി : മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇ.ഡിയ്ക്ക് ആർബിഐയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കിഫ്ബിക്കെതിരായ എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്   മറുപടിയുമായി ആർബിഐ. കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് മസാലബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1 ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കി.

എന്നാൽ സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തിൽ തീരുമാനത്തിനോ അഭിപ്രായം രേഖപ്പെടുത്താനോ സാധിക്കില്ലെന്നും ആർബിഐ നിലപാട് സ്വീകരിച്ചു. ആർബിഐ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആർബിഐ ഇ.ഡിയെ അറിയിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവ ഫെമ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾക്ക് മസാലാ ബോണ്ട് ഇറക്കാൻ അവസരം നൽകുന്നുണ്ട്. ഈ വ്യവസ്ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്ഥാനത്തിൽ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാൻ അനുവാദം നൽകിയിരുന്നു.

2018 ജൂണിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈകൊണ്ട് സംസ്ഥാനത്തിന് രേഖാമൂലം അനുവാദം നൽകിയതെന്ന് ആർബിഐ വ്യക്തമാക്കുന്നു. മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങൾ ചോദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ 19ന് റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. വായ്പാ റജിസ്ട്രേഷന് കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്ക് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ, കിഫ്ബിക്ക് ലഭിച്ച വായ്പയുടെ വിശദാംശങ്ങൾ എന്നിവയാണ് ഇ.ഡി ആവശ്യപ്പെട്ടത്. ‌

കേന്ദ്ര സർക്കാരിൽ നിന്നുൾപ്പെടെ മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കിൽ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനുമാണ്. തങ്ങൾ നൽകുന്ന അനുമതി സ്ഥാപനത്തിന് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ല. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയിൽ കിഫ്ബിയുടെ വിദേശ വായ്പ ഉൾപ്പെടുമോ, പണത്തിന്റെ തിരിച്ചടവ് വ്യവസ്ഥകൾ എന്തൊക്കെ, ഭരണഘടനാ വ്യസ്ഥകൾ ബാധകമോ, തുടങ്ങിയവ പരിശോധിക്കാൻ തങ്ങൾക്ക് ബാധ്യത ഇല്ലെന്നും ആർബിഐ ഇ.ഡിയോട് വിശദീകരിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആൻജിയോഗ്രാം , ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു

0
കൊച്ചി : ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് അഭിഭാഷകന്റെ കുറിപ്പ് വൈറല്‍ ആകുന്നു....

ഭഗവദ്ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനം ; ഋഷി സുനക്

0
ലണ്ടൻ: പാർലമെന്റ് അംഗമായി ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി...

പരീക്ഷാക്രമക്കേടും ക്രിമിനൽ നിയമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം ; അടിയന്തര പ്രമേയ നോട്ടീസ്...

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ്...

‘ഭൂമി ഇടപാടിൽ നിന്ന് പിൻവാങ്ങിയിട്ടില്ല ; നിയമപരമായി മുന്നോട്ടു പോകും’ – ഡിജിപി ഷെയ്ഖ്...

0
തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടിൽ നിന്ന് ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന്...