കിഫ്ബി മസാലബോണ്ട് കേസ് ; കിഫ്ബി യോഗങ്ങളുടെ മിനിറ്റ്‌സ് പുറത്തുവിട്ട് ഇ.ഡി.

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരേ തെളിവുകള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മസാലബോണ്ടിലേക്ക് കിഫ്ബി എത്തിയതിനുപിന്നിലെ തോമസ് ഐസക്കിന്റെ പങ്ക് വെളിപ്പെടുത്തുന്ന യോഗങ്ങളുടെ മിനിറ്റ്‌സാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിര്‍ണായകയോഗത്തില്‍ അധ്യക്ഷനായിരുന്നത് മുഖ്യമന്ത്രിയും. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉയര്‍ന്ന പലിശനിരക്കില്‍ മസാലബോണ്ട് വിതരണംചെയ്യുന്നതില്‍ ആശങ്ക ഉന്നയിച്ചിരുന്നതായി മിനിറ്റ്‌സില്‍നിന്നു വ്യക്തമാണ്. എന്നാല്‍, അന്ന് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് മസാലബോണ്ടുമായി മുന്നോട്ടുപോകുന്നതാണ് അഭികാമ്യമെന്ന് അഭിപ്രായപ്പെടുകയായിരുന്നു.

പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കുകയാണെങ്കിലും അന്താരാഷ്ട്രവിപണിയിലേക്ക് കടക്കാന്‍കിട്ടുന്ന സാഹചര്യം പ്രയോജനപ്പെടുത്തണമെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. മസാലബോണ്ട് ഇറക്കുന്നതുസംബന്ധിച്ച അന്നത്തെ ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ നിർദേശമാണ് ഇ.ഡി. തെളിവായി മുന്നോട്ടുവെക്കുന്നത്.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...