തിരുവനന്തപുരം : ശബരിമല ഇടത്താവളങ്ങളുടെ വികസനത്തില്‍ വന്‍മുന്നേറ്റത്തിന് വഴി തുറന്ന് കിഫ്ബി പദ്ധതികള്‍. കോട്ടയം ജില്ലയില്‍ 2739 കോടിയുടെ വികസന പദ്ധതികളും കിഫ്ബി വഴി നടപ്പാക്കുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് വിരി വെയ്ക്കാന്‍ ആധുനിക സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ഇടത്താവളങ്ങളുടെ മുഖം മാറ്റുന്ന പദ്ധതികളാണ് നടക്കുന്നത്. കിഫ്ബി സഹായത്തോടെയാണ് വന്‍ വികസന പദ്ധതികള്‍ അവസാന ഘട്ടത്തോട് അടുക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് വികസനത്തിലും നിര്‍ണായക മുന്നേറ്റമാണ് നടക്കുന്നത്. ഏറ്റുമാനൂരിലെ കുടിവെള്ള പദ്ധതിയാണ് മറ്റൊരു നേട്ടം. കോട്ടയത്ത് 57 പദ്ധതികളില്‍ 16 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്.
പട്ടയ വിതരണം- കോട്ടയം ജില്ല
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ ആകെ 3386 പട്ടയങ്ങള്‍ വിതരണം ചെയ്തു. താലൂക്ക് അടിസ്ഥാനത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ കണക്ക്, കോട്ടയം: 683, വൈക്കം: 385, ചങ്ങനാശേരി: 250, മീനച്ചില്‍ 322, കാഞ്ഞിരപ്പള്ളി: 1746.
—–
സ്മാര്‍ട്ട് വില്ലേജുകള്‍
കോട്ടയം ജില്ലയില്‍ 27 സ്മാര്‍ട്ട് വില്ലേജുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിലും പദ്ധതി വിഹിതത്തിലും ഉള്‍പ്പെടുത്തി 42 സ്മാര്‍ട്ട് വില്ലേജുകള്‍ക്കാണ് ആകെ ഭരണാനുമതി നല്‍കിയത്. റീബില്‍ഡ് കേരള പദ്ധതിയില്‍ 15 എണ്ണവും പദ്ധതി വിഹിതത്തില്‍ 12 എണ്ണവും പൂര്‍ത്തിയായി.