കീക്കൊഴൂർ : ഈസ്റ്റ് എം. റ്റി എൽ പി സ്കൂൾ ചുറ്റുമതിലിൽ അധ്യാപകർ ചിത്രങ്ങൾ വരച്ചു കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്നു. 107 വയസ്സ് പൂർത്തീകരിച്ച ഈ വിദ്യാലയം ചരളേൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. സ്കൂൾ മേൽക്കൂര, സ്റ്റേജ്, ചുറ്റുമതിൽ, ക്ലാസ് റൂം ടൈലിടീൽ, വാഹനങ്ങൾ, സ്കൂളിൽ എത്തിച്ചേരത്തക്കവിധം വഴി, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം സ്കൂൾ മാനേജ്മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ- അധ്യാപകർ, അഭ്യുദയകാംക്ഷികൾ ഇവരുടെ സഹകരണത്തോടെ ചെയ്യുന്നതിനു സാധിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനിതാ ജോൺ സഹ അധ്യാപകരായ ശ്രീ മഹേഷ് കുമാർ, ശ്രീമതി ശോഭീ മാത്യു, ശ്രിമതി അഖില വിനു എന്നിവരുടെ കൂട്ടായ പ്രയത്നത്താൽ സ്കൂൾ ചുറ്റുമതിലിൽ മിക്കി മൗസ്, ജോക്കർ, ബാറ്റ്മാൻ, ചോട്ടാ ഭീം തുടങ്ങിയ കാർട്ടൂൺകഥാപാത്രങ്ങളെ ഉൾപ്പെടുത്തി മനോഹരമായ ചിത്രങ്ങൾ വരച്ച് കുട്ടികളെ “വരയിലൂടെ വരവേൽക്കാൻ ” തയ്യാറെടുത്തു കഴിഞ്ഞു.