കൊല്ലം: കൊല്ലം കിളികൊല്ലൂർ സ്റ്റേഷന്‍ മര്‍ദനo;പോലീസുകാര്‍ രണ്ടു തട്ടില്‍. കിളികൊല്ലൂർ സ്റ്റേഷന്‍ മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതില്‍ പോലീസില്‍ ചേരിതിരിവ്. യുവാക്കളെ പോലീസ് മര്‍ദിച്ചില്ലെന്ന് വരുത്താന്‍ പോലീസ് പുറത്തുവിട്ട വിഡിയോ പോലീസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സസ്പെന്‍ഷനിലായ സി.ഐ, എസ്.ഐ എന്നിവരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്.
മര്‍ദനമേറ്റ യുവാക്കളുടെ പരാതിയില്‍ ഉന്നതതല അന്വേഷണം തുടരുകയാണെങ്കിലും ആരോപണ വിധേയർ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്.കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിയാറിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണിത്. ലഹരിമരുന്നു കേസില്‍ പിടിയിലായ പ്രതികളെ കാണാനെത്തിയവര്‍ സ്റ്റേഷന്‍ ആക്രമിക്കുകയും സൈനികനായ പ്രതി ഇടിവള ഉപയോഗിച്ച് പോലീസുകാരനെ ആക്രമിച്ചെന്നുമാണ് ഉളളടക്കം. യുവാക്കള്‍ക്ക് എംഡിഎംഎ വിതരണസംഘവുമായുളള ബന്ധം അന്വേഷിക്കുകയാണെന്നും ഈ വാര്‍ത്താക്കുറിപ്പിലുണ്ട്.
എംഡിഎംഎയുമായി യാതൊരു ബന്ധവുമില്ലാത്തെ യുവാക്കളെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പ്രധാനതെളിവാണിത്. ഇതിനെല്ലാം പുറമേയാണ് പോലീസിന് വീഴ്ചയില്ലെന്ന് വരുത്താന്‍ പുറത്തുവിട്ട സിസിടിവി ദൃശ്യം. പോലീസുകാരന്‍ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചത്. രണ്ടുമാസമായി മൂടിവച്ച വീഡിയോ പുറത്തുവിടുകയും പോലീസ് പ്രതിക്കൂട്ടിലാവുകയും ചെയ്തതില്‍ പോലീസില്‍ തന്നെ ഒരുവിഭാഗത്തിന് അമര്‍ഷമുണ്ട്. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണിതെന്നാണ് പരാതിക്കാരനായ വിഘ്നേഷിന്റെ ആരോപണം.
സി.ഐ, എസ്.ഐ എന്നിവരെ വെളളപൂശുന്ന റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞദിവസം കൊല്ലം സിറ്റി പോലീസ് കമ്മീഷണറും റേഞ്ച് ഐജിക്ക് കൈമാറിയത്. ജില്ലാ ഡിസിആര്‍ബി എസിപിയുടെ അന്വേഷണവും പ്രഹസനമാണെന്ന ആക്ഷേപവും ഉയരുന്നു. ആരോപണവിധേയരായ 5 പോലീസുകാര്‍ ഇപ്പോഴും ജോലിയില്‍ തുടര്‍ന്നിട്ടും യാതൊരു അന്വേഷണവുമില്ല.