തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ: ഖർഗോൺ ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരി മരിച്ചു. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ സോണിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലമാണ് മരണത്തിന് കീഴടങ്ങിയത്. ബേഡിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ബകാവ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് സമീപത്തെ കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന പെൺകുട്ടിയെ തെരുവിൽ അര ഡസനോളം നായ്ക്കൾ കൂട്ടമായി ആക്രമിച്ചു. കൂലിപ്പണിക്കാരനായ പിതാവ് ജോലിക്ക് പോയ സമയത്താണ് മകളെ നായ്ക്കൾ ആക്രമിച്ചത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നായ്ക്കളെ ഓടിക്കുകയായിരുന്നു. എന്നാൽ അഞ്ച് വയസുകാരിയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. ബേഡിയയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കുട്ടിയെ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് സിവിൽ സർജൻ അനർ സിംഗ് ചൗഹാൻ പിടിഐയോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...