തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ കിരണ്‍ എന്ന കടുവ ചത്തു. 17 വയസായിരുന്ന കിരണ്‍ മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്നു. ശ്വാസകോശ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശരീരമാകെ അണുബാധയുടെ ലക്ഷണമുണ്ടായിരുന്നതായി പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലെ ഡോ. എസ് നന്ദകുമാര്‍ പറഞ്ഞു. വിശദ പരിശോധനയ്ക്കായി സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസിലേക്ക് അയയ്ക്കും. ഇനി ആറ് കടുവകളാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.
തിരുവനന്തപുരം മൃഗശാലയിലെ കിരണ്‍ ചത്തു ; ഇനി ആറ് കടുവകള്‍
RECENT NEWS
Advertisment