റാന്നി : വെച്ചൂച്ചിറയിൽ സ്കൂൾ കുട്ടികൾക്കായി കിരണം പദ്ധതി ആരംഭിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെയും ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിലാണ് സ്കൂൾ വിദ്യാർഥികൾക്കായുള്ള കോവിഡ് പ്രതിരോധ ചികിത്സാ പദ്ധതിയായ കിരണം നടപ്പാക്കുന്നത്.വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ നടന്ന കിരണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.രമാദേവി നിർവഹിച്ചു. വാർഡ് മെമ്പർ രാജി വിജയകുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രമ്യ ജി നായർ, സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, ഷൈനു ചാക്കോ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കായുള്ള ബോധവൽക്കരണ പോസ്റ്ററുകൾ, കുട്ടികൾക്കുള്ള പ്രതിരോധ ഔഷധങ്ങൾ, എന്നിവയുടെ വിതരണവും നടന്നു
കോവിഡ് പ്രതിരോധ ചികിത്സാ ; വെച്ചൂച്ചിറയിൽ കിരണം പദ്ധതി ആരംഭിച്ചു
RECENT NEWS
Advertisment