റാന്നി : ഭാരത സർക്കാർ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ഗ്രാമീണ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പത്തനംതിട്ട നെഹ്റു യുവകേന്ദ്രത്തിന്റെയും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂന്നുമാസക്കാലം ദൈർഘ്യമുള്ള സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. ടി.വി എബ്രഹാം, സന്ദീപ് കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷെർലി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം റൂബി കോശി, വി.ജെ എബ്രഹാം, ശരത് എബ്രഹാം എന്നിവർ പ്രസംഗിച്ചു.
പഴവങ്ങാടിയില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു
RECENT NEWS
Advertisment