പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ പതിനാറടിയന്തരത്തിൽ പങ്കെടുക്കാൻ പരോൾ നിഷേധിച്ച് ഹൈക്കോടതി. ഇത്തരം ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട പ്രതിയോട് ദയ കാണിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന് കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തെ അടിയന്തര പരോള്‍ ആവശ്യപ്പെട്ട് പ്രതിയുടെ സഹോദരി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതിലൂടെ തന്നെ പരമാവധി ഇളവ് നല്‍കിക്കഴിഞ്ഞതായി കോടതി വ്യക്തമാക്കി.

പരോള്‍ അനുവദിച്ചാല്‍ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യത്തിന് എതിരാണെന്നും കോടതി എടുത്തു പറഞ്ഞു. അടിയന്തര പരോളിനായുള്ള പ്രതിയുടെ അപേക്ഷ ബന്ധപ്പെട്ട അധികാരികള്‍ കൃത്യമായി പരിശോധിച്ച ശേഷം തള്ളിയതാണെന്നും ഉന്നയിച്ച കാരണങ്ങള്‍ പരോള്‍ അനുവദിക്കാന്‍ പര്യാപ്തമല്ലെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി. കുറ്റകൃത്യത്തിന്റെ ഗൗരവവും അടിയന്തര പരോള്‍ അനുവദിക്കേണ്ട പ്രത്യേക സാഹചര്യങ്ങളുടെ അഭാവവും കണക്കിലെടുത്ത് അധികാരികളുടെ തീരുമാനത്തില്‍ ഇടപെടാനുള്ള കാരണങ്ങള്‍ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...