റാന്നി: നിയോജക മണ്ഡലത്തിലെ മലയോരമേഖലയിൽ താമസിക്കുന്ന കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് കിസാൻസഭ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കര്‍ഷകരുടെ ന്യായമായ ആവശ്യത്തിന് കാലതാമസം വരുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. കൈവശഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാൻ കർഷകന് അനുവാദം നൽകാത്തത് ദ്രോഹമാണെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ. ജി പ്രസന്നൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി ജോ ജോ കോവൂർ, കിസാൻ സഭ ജില്ലാ സെക്രട്ടറി ടി മുരുകേശ്, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി സന്തോഷ് കെ. ചാണ്ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ആർ നന്ദകുമാർ, വി.ടി ലാലച്ചൻ, സുരേഷ് അമ്പാട്ട്, പി.എസ് സതീഷ് കുമാർ,തെക്കേപ്പുറം വാസുദേവൻ, ജോർജ് മാത്യു, കെ.കെ വിലാസിനി, പി.സി എബ്രഹാം, രഞ്ജിത്ത് കോളാശേരി, സജിപാലത്തുങ്കൽ, സമനിസ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സുരേഷ് അമ്പാട്ട് (പ്രസിഡൻ്റ്), എൻ.ജി പ്രസന്നൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.